കണ്ണൂർ ഇരിട്ടിയിൽ 17കാരി പ്രസവിച്ച സംഭവം; പീഡനത്തിനിരയാക്കിയ അമ്പത്തിമൂന്നുകാരനായ പ്രതി പിടിയില്‍


കണ്ണൂര്‍: ഇരിട്ടിയിലെ താലൂക്ക് ആശുപത്രി ശുചിമുറിയില്‍ 17കാരിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ അമ്പത്തിമൂന്നുകാരനായ  മലപ്പട്ടം സ്വദേശി കൃഷ്ണന്‍ (53) പിടിയിലായി. വീട്ടുകാരോടുള്ള അടുപ്പം മറയാക്കിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി ഉളിക്കല്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.  ഉളിക്കല്‍ അറബി സ്വദേശിനിയായ 17 കാരിയാണ് ഞായറാഴ്ച രാവിലെ ഇരിട്ടി താലൂക്ക് ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചത്. വയറുവേദനയെ തുടര്‍ന്നായിരുന്നു ചികിത്സക്കായി എത്തിയത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് മനസിലായിരുന്നില്ല.

Previous Post Next Post