✍️ ജിബിൻ പാതേപ്പറമ്പിൽ
മനാമ: ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപനംകുറിച്ച് കൊണ്ട് സെപ്റ്റംബര്‍ 29 വ്യാഴാഴ വൈകീട്ട് അരങ്ങേറിയ മാജിക് ഷോയിൽ ബഹ്റൈനിലെ പ്രവാസി സമൂഹത്തിനെ ആവേശക്കൊടുമുടിയി ലാക്കി മജീഷ്യൻ സാമ്രാജ് കൂട്ടത്തിൽ വിൽസൺ ചെമ്പക്കുളവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വേദികളില്‍ അത്ഭുത വിദൃകള്‍ അവതരിപ്പിച്ച സാമ്രാജ് കോവിഡിനുശേഷമുള്ള ആദ്യ വിദേശ പരിപാടിക്കായാണ് ബഹ്റൈനില്‍ എത്തിയത്. വൈകിട്ട് 8:30 ന് നടന്ന പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യം ആരുന്നു. ഗംഭീര പരിപാടികളോടെ കൊടിയിറക്കം മന്ത്രി വി. എൻ. വാസവനും ശ്രാവണത്തിൽ പങ്കാളിയായി.
കേരളത്തിലെ പതിനഞ്ചാമത് ജില്ലയായാണ് ബഹ്റൈനെ താന്‍ കാണുന്നതെന്നും ഇത്തരമൊരു മലയാളി സംഗമം ലോകത്തൊരിടത്തും ദര്‍ശിക്കാനായിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സാമ്രാജ് പറഞ്ഞു. കോവിഡ് കാലത്തു പ്രതിസന്ധിയിലായ കലാകാരന്മാര്‍ക്ക് ഗംഭീര തിരിച്ചു വരവിനായ് അവസരമൊരുക്കി ഒരുമാസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷം സംഘടിപ്പിച്ച കേരളീയ സമാജത്തിന്‍റെ അമരക്കാര്‍ക്ക് കടപ്പാടറിയിക്കാനും അദ്ദേഹം മറന്നില്ല.
മുൻപ് അഞ്ചു തവണയാണ് മജീഷ്യൻ സാമ്രാജ് ബഹ്റൈനില്‍ പരിപാടി അവതരിപ്പിച്ചിട്ടുള്ളത്. ഇത്തവണ ബഹ്റൈനിലെ പരിപാടിക്കുശേഷം സൗദി, ദുബായ് , മസ്കറ്റ് എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ വിസ്മയ പ്രകടനങ്ങള്‍ അരങ്ങേറും. ആളുകളെ ഞൊടിയിടകൊണ്ട് മായാലോകത്തെത്തിക്കുന്ന ഇല്യൂഷന്‍ പ്രകടനമാണ് മജീഷ്യന്‍ സാമ്രാജിനെ വൃത്യസ്തനാക്കുന്നത് ഒപ്പം ഹൊറർ മാജിക്കും . ഇദ്ദേഹത്തോടൊപ്പം കണ്‍ജ്യൂറിങ് പ്രകടനവുമായി ഉത്തരേന്ത്യന്‍ വേദികളെ ത്രസിപ്പിച്ച മജീഷ്യന്‍ വില്‍സന്‍ ചമ്പക്കുളവും ഷോയിക്ക് കൂടുതൽ തിളക്കം നൽകി. രണ്ടു ടണ്ണോളം ഉപകരണങ്ങളാണ് മജീഷ്യന്‍ സാമ്രാജിൻ്റെ പ്രകടനത്തിനു വേണ്ടത്. അതേസമയം, ഒരു സ്യൂട്ട്കേസില്‍ കൊള്ളുന്ന സാധനങ്ങളുമായി കൺജ്യൂറിംഗ് മാജിക് അവതരിപ്പിക്കുന്നതാണ് വില്‍സന്‍ ചമ്പക്കുളത്തിന്റെ പ്രത്യേകത . കണ്‍ജ്യൂറിങ് മാജിക്. നാട്ടില്‍നിന്നും ബഹ്റൈനില്‍നിന്നുമായി 30 ഓളം സഹായികളും ഇവരുടെ സംഘത്തിൽ ഉണ്ടാരുന്നു. പാമ്പാടിക്കാരൻ ന്യൂസിൻ്റെ ആരംഭകാലം മുതൽ പ്രോത്സാഹനം നൽകി വന്ന കലാകാരൻമാരിൽ ഒരാളായിരുന്നു സാമ്രാജ് അദ്ധേഹത്തിൻ്റെ പ്രത്യേക ക്ഷണപ്രകാരം പാമ്പാടിക്കാരൻ ന്യൂസ് ബഹ്റിൻ ബ്യൂറോ ചീഫ് ജിബിൻ പാതേപ്പറമ്പിലും ബ്യൂറോയിലെ മറ്റ് സഹപ്രവർത്തകരും മാജിക് ഷോ കാണാൻ എത്തിയിരുന്നു.