സിഡ്നി: ട്വന്റി 20 ലോകകപ്പിന് ഇന്ന് കൊടിയുയരും. തുടക്കം ശ്രീലങ്ക-നമീബിയ പോരാട്ടത്തോടെ.
പതിനാറ് ടീമുകളാണ് ഓസ്ട്രേലിയയില്‍ ലോകകപ്പിനായി മാറ്റുരയ്ക്കുന്നത്. ഇന്ത്യയടക്കം എട്ട് ടീമുകള്‍ നേരത്തെ തന്നെ സൂപ്പര്‍ 12ല്‍ ഇടംപിടിച്ചുകഴിഞ്ഞു.
എട്ട് ടീമുകള്‍ സൂപ്പര്‍12ലെ ബാക്കിയുള്ള നാല് സ്ഥാനങ്ങള്‍ക്കായി മാറ്റുരയ്ക്കും. രണ്ട് വട്ടം കിരീടമുയര്‍ത്തിയ വെസ്റ്റ് ഇന്‍ഡീസും മുന്‍ ചാമ്ബ്യന്മാരായ ശ്രീലങ്കയും ഇത്തവണ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കളിക്കണം.
ഇന്ന് രാവിലെ 9.30ന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് നമീബിയയാണ് എതിരാളികള്‍.
വെസ്റ്റ് ഇന്‍ഡീസ് ആദ്യ മത്സരത്തില്‍ സ്കോട്ട്‍ലന്‍ഡിനെ നേരിടും. യുഎഇ, നെതര്‍ലന്‍ഡ്‌സ്, സിംബാബ്‍വെ, അയര്‍ലന്‍ഡ്, ടീമുകളും സൂപ്പര്‍-12 ലക്ഷ്യമിട്ടിറങ്ങും. ഈ മാസം 22ന് ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ തമ്മിലാണ് സൂപ്പര്‍-12ലെ ആദ്യ മത്സരം. രണ്ടാം കിരീടം തേടിയിറങ്ങുന്ന ഇന്ത്യയും പാകിസ്ഥാനും ഒക്ടോബര്‍ 23ന് വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടും. ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നാകും ഇത്. ഓസ്ട്രേലിയയിലെ ഏഴ് നഗരങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍. നവംബര്‍ 13ന് എംസിജി സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം നടക്കുക.
ഇന്ത്യൻ ടീം : രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി.