ഡൽഹി : പാചക വാതകവില നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. 22000 കോടി രൂപ പൊതു മേഖലയിൽ എണ്ണ കമ്പനികൾക്ക് ഗ്രാൻഡ് ആയി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിലവർധനവ് ഉപഭോക്താക്കളെ ബാധിക്കാതിരിക്കാനാണ് നടപടി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. റെയിൽവേ ജീവനക്കാർക്ക് ദീപാവലി ബോണസ് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.