ചെങ്ങന്നൂർ നവംബർ അഞ്ചിന് പമ്പാനദിയിൽ പാണ്ടനാട് നെട്ടായത്തിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളോടനുബന്ധിച്ച് നടക്കുന്ന സർഗോത്സവമായ ചെങ്ങന്നൂർ പെരുമ യ്ക്ക് 23 ന് തിരശ്ശീല ഉയരും.14 ദിവസങ്ങളിൽ 38 വേദികളിലായി 108 കലാരൂപങ്ങളും 15 സെമിനാറുകളും മൂന്ന് വിളംബര ഘോഷയാത്രകളും നടക്കും. ഞായർ വൈകിട്ട് മൂന്നിന് പരുമല ദേവസ്വം ബോർഡ് കോളേജിൽ നിന്നാരംഭിച്ച് പ്രധാന വേദിയായ മാന്നാർ നായർ സമാജം സ്കൂളൾ ഗ്രൗണ്ടിൽ എത്തുന്ന വിളംബര ഘോഷയാത്രയോടെ പരിപാടികൾ തുടക്കമാകും.മണ്ഡല തല ഉദ്ഘാടനം ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻപിള്ള നിർവ്വഹിക്കും.മന്ത്രി പി പ്രസാദ് അധ്യക്ഷനാകും.രമേശ് ചെന്നിത്തല എംഎൽഎ മുഖ്യാതിഥിയാകും. 6 മണിക്ക് ഗോപിക വർമ്മയുടെ ഛായാമുഖി മോഹിനിയാട്ടം ഉണ്ടാകും. തുടർന്ന് ചിന്ത് പാട്ട്, കരിന്തലക്കൂട്ടം ബ്രാൻഡിൻ്റെ നാട്ടറിവ് പാട്ടുകളും നടക്കും.24 ന് വൈകിട്ട് അഞ്ചിന് കാലാവസ്ഥ വ്യതിയാനവും സാമൂഹിക ആഘാതവും എന്ന വിഷയത്തിലുള്ള സെമിനാർ സംസ്ഥാന ദുരന്ത നിവാരണ അതോർറ്റി മെമ്പർ സെക്രട്ടറി. ഡോ. ശേഖർ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.വൈകിട്ട് ആറിന് ഹിന്ദുസ്ഥാനി സംഗീത സന്ധ്യയും നൃത്തവും നടക്കും.25 ന് വൈകിട്ട് ആറിന് കർണ്ണാടക സംഗീത സദസും സോൾ ഓഫ് ഫോക്കിൻ്റെ നാട്ടുപാട്ടരങ്ങും നടക്കും.26 ന് വൈകിട്ട് 5 ന് ഗ്രാൻ്റ് മാസ്റ്റർ. ജി എസ് പ്രദീപ് ൻ്റെ അറിവുത്സവ് തുടർന്ന് മുതുകാട് ഷോ മാജിക്ക് അങ്കിളും കുട്ട്യോളും.8.30 ന് നാട്ട് ഗദ്ദിക, 9.30 ന് സിത്താർ ഷ്യുഷൻ.27 ന് രാവിലെ 10 ന് വരമുദ്ര.വൈകിട്ട് 5 ന് സെമിനാർ പൈതൃക ടൂറിസത്തിൻ്റെ അനന്ത സാധ്യതകൾ.ടൂറിസം ഡറക്ടർ പി ബി നൂഹ് ഐഎഎസ് ഉദ്ഘാടനം ചെയ്യും.വൈകിട്ട് ആറിന് ഗോത്ര ഗാനങ്ങൾ.8 ന് മെഗാസ്റ്റേജ് ഷോ. 28 ന് വൈകിട്ട് നാലിന് ഗസൽ സന്ധ്യ. അഞ്ചിന് സെമിനാർ പരമ്പരാഗത വ്യവസായം, വെല്ലുവിളികളും പ്രതീക്ഷയും ,പ്ലാനിംഗ് ബോർഡ് മുൻ അംഗം കെ എൻ ഹരിലാൽ ഉദ്ഘാടനം ചെlയ്യും. 6.30 അർജ്ജുന നൃത്തം.8 ന് ഗാനമേള.30 രാവിലെ 10 ന് സെമിനാർ തൊഴിൽ സംരഭങ്ങളും കേരളത്തിൻ്റെ ഭാവിയും.ഹരി കിഷോർ ഐഎഎസ് ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6 ന് സ്നേഹനിലാ മാപ്പിള കലാ സംഗമം. രാത്രി 8 ന് ഭരത ന്യത്യം, സിനിമ താരം ശോഭനയും സംഘവും. 31 ന് വൈകിട്ട് 5 ന് ശാസ്ത്രീയ നൃത്തം ,7 ന് പടയണി.രാത്രി 8.30 ന് സിനിമ താരം ആശ ശരത്ത് അവതരിപ്പിക്കുന്ന നൃത്ത നൃത്യം. നവംബർ ഒന്നിന് വൈകിട്ട് 3ന് കവിയരങ്ങ്, 4 ന് പാട്ടമ്മയ്ക്കൊപ്പം ,പാട്ടുകാരി നഞ്ചിയമ്മയെ ആദരിക്കുന്നു.6.30 ന് പുല്ലാം കുഴൽ ഫ്യൂഷൻ.8 ന് നാടകം.
നവംബർ രണ്ടിന് വൈകിട്ട് 5 ന് കർണ്ണാടിക് ഫ്യൂഷൻ, 6 ന് വയലിൻ ഫ്യൂഷൻ.7 ന് വൈലോപ്പള്ളി കവിത ക ളു ടെ ദൃശ്യാവിഷ്കാരം.രാത്രി 6 ന് നാടകം. മൂന്നിന് വൈകിട്ട് അഞ്ചിന് ആക്ഷൻ ഹീറോ കോ മഡി ഷോ.7 ന് നാടകം.
ഇതോടൊപ്പം നഗരസഭ, പഞ്ചായത്ത് തലങ്ങളിൽ ഗ്രാമോത്സവങ്ങളും സെമിനാറും നടക്കും.നാടൊരുക്കിയ നിശബ്ദ സേവകർക്ക് ആദരം നൽകും.നഗരസഭയിലെ മുണ്ടൻകാവ് സന്തോഷ് ടാക്കീസ് പുനരാവിഷ്ക്കരിക്കും.
നവംബർ അഞ്ചിനു നടക്കുന്ന
സമാപന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജൻ വള്ളം കളി ഫ്ളാഗ് ഓഫ് ചെയ്യും.മന്ത്രി ആൻ്റണി രാജു മുഖ്യാതിഥിയാകും.മന്ത്രി എം ബി രാജേഷ് സമ്മാനദാനം നിർവ്വഹിക്കും.മന്ത്രി വീണ ജോർജ്ജ് സുവനീർ പ്രകാശനം ചെയ്യും. ഘോഷയാത്ര പുരസ്കാരം പ്രതി പക്ഷ നേതാവ് വി ഡി സതീശനും
നിർവ്വഹിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സജി ചെറിയാൻ എംഎൽഎ, ജനറൽ കൺവീനർ കൃഷ്ണ തേജ.ഐ എ എസ് എന്നിവർ അറിയിച്ചു.