സൗദി അറേബ്യയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.38 തീവ്രത


സൗദി: സൗദി അറേബ്യയിലെ തബൂക്കില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.38 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം അനുഭവപ്പെട്ടതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. സൗദിയുടെ വടക്ക് പടിഞ്ഞാറൻ തബൂക്ക് മേഖലയില്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.38 തീവ്രത രേഖപ്പെടുത്തി. തബൂക്ക് മേഖലയ്ക്ക് 48 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി 19. 37 കിലോമീറ്റര്‍ ആഴത്തിലും ഭൂചലനം അനുഭവപ്പെട്ടു. സൗദി ജിയോളജിക്കല്‍ സര്‍വേ ആണ് ഇക്കര്യം അറിയിച്ചത്. അതേസമയം, സൗദി എന്നും സമാധാനത്തിന്‍റെ മധ്യസ്ഥനാണെന്ന് രാജാവ് സൽമാൻ പറഞ്ഞു. സൗദി പാർലമെന്‍റായ ശൂറാ കൗൺസിലിന്‍റെ എട്ടാമത് സമ്മേളനത്തിന്‍റെ വേളയിൽ സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൗൺസിൽ അംഗങ്ങളെ അഭിസംബോധന ചെയ്തു കഴിഞ്ഞ ദിവസം അദ്ദേഹം സംസാരിക്കുകയുണ്ടായി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ സാന്നിധ്യത്തിൽ ആയിരുന്നു രാജാവ് സംസാരിച്ചത്. വിഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെയാണ് സൽമാൻ രാജാവ് സംസാരിച്ചത്.


Previous Post Next Post