പോലീസ് സ്ഥാപിച്ച രഹസ്യക്യാമറ കള്ളൻ കൊണ്ടു പോയി; 45000 രൂപയുടെ നഷ്ടം, അന്വേഷണം ആരംഭിച്ചു


കണ്ണൂർ: പോലീസ് സ്ഥാപിച്ച സിസിടിവിയുടെ അനുബന്ധ ഉപകരണങ്ങൾ മോഷണം പോയി. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനടുത്ത റോഡിൽ സ്ഥാപിച്ച സ്ഥാപിച്ച രഹസ്യക്യാമറയുടെ എക്സ്റ്റൻഷൻ ബോക്സ് ഉൾപ്പെടെയുള്ള വസ്തുക്കളാണ് മോഷണം പോയത്. കേബിൾ നശിപ്പിച്ച നിലയിലുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട് ഇന്നലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഒരു ക്യാമറ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഉപകരണങ്ങൾ മോഷണം പോയതായി കണ്ടെത്തിയത്. 45000 രൂപയുടെ നഷ്ടമുണ്ട്. പൊതുമുതൽ നശിപ്പിക്കൽ വിരുദ്ധ നിയമപ്രകാരമാണ് ടൗൺ പോലീസ് കേസ് എടുത്തത്. കണ്ണൂർ നഗരത്തിൽ പിടിച്ചുപറിയും മോഷണവും സ്ഥിരമായി നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്. കഴിഞ്ഞ ദിവസം ഇവിടെയുള്ള ഹോൾ സെയിൽ കടയിൽ തീ പിടിത്തം നടന്നിരുന്നു. കാൽ കോടിയുടെ സാധനങ്ങളാണ് കത്തി നശിച്ചത്. ഇതിനു ശേഷം ഇവിടെ പോലിസ് സ്ഥാപിച്ച സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമാണെന്ന പരാതിയുയർന്നിരുന്നു. ഇതോടെയാണ് പോലിസ് പരിശോധന ആരംഭിച്ചത്.

Previous Post Next Post