ബിരിയാണി നൽകിയില്ല, റെസ്റ്റോറന്റിന് തീയിട്ട് 49കാരൻ


ന്യൂയോർക്ക്: ബിരിയാണി നൽകാത്തതിന്റെ പേരിൽ 49കാരൻ റസ്റ്റോറന്റിന് തീയിട്ടു. ഓർഡർ ചെയ്തിട്ടും ചിക്കൻ ബിരിയണി നൽകാത്തതിന്റെ പേരിലായിരുന്നു അക്രമം. 49 കാരനായ ചോഫെൽ നോർബുവാണ് സംഭവത്തിൽ അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തീവെപ്പ്, ക്രിമിനൽ കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബംഗ്ലാദേശി ഭക്ഷണശാലയിലെ ജീവനക്കാർ തനിക്ക് ചിക്കൻ ബിരിയാണി നൽകിയില്ലെന്നും അതുകൊണ്ടാണ് ഭക്ഷണശാലയിലെത്തി തീകൊളുത്തിയതെന്നും പ്രതി പറഞ്ഞു. നന്നായി മദ്യപിച്ചിരുന്നെന്നും പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ന്യൂയോർക്കിലെ അഗ്നിശമന സേന സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടു. ദൃശ്യങ്ങളിൽ നോർബു റെസ്റ്റോറന്റിന് പുറത്ത് കുറച്ച് നേരം നിൽക്കുകയും കത്തുന്ന ദ്രാവകം എറിഞ്ഞ് തീയിടുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ ചോഫെൽ നോർബുവിനും ചെറിയ തോതിൽ പൊള്ളലേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Previous Post Next Post