കിളികൊല്ലൂർ മർദനം: എസ്എച്ച്ഒ ഉൾപ്പെടെ 4 പോലീസുകാർക്ക് സസ്പെൻഷൻ


കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പോലീസ് ക്രൂരമായി മർദിച്ച സംഭവത്തിൽ നടപടി. കിളികൊല്ലൂർ എസ്എച്ച്ഒ ഉൾപ്പെടെ നാലു പോലീസുകാരെ സസ്പെൻഡ് ചെയ്തു. ഡിജിപിയുടെ നിർദേശപ്രകാരം ദക്ഷിണ മേഖലാ ഐജിയാണ് നടപടിയെടുത്തത്. എസ്എച്ച്ഒ സിഐ വിനോദ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ്, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നേരത്തെ എസ്എച്ച്ഒ വിനോദ് ഒഴികെയുള്ള മറ്റ് പോലീസുകാരെ സ്ഥലംമാറ്റിയിരുന്നു. സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറി നിൽക്കാൻ വിനോദിന് നിർദേശം നൽകിയിരുന്നു.

Previous Post Next Post