ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു


ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു. റിഖ്‌നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിനരികിലാണ് സംഭവം നടന്നത്. അപകടം ഉണ്ടായത് സിംഡി ഗ്രാമത്തിലാണ്. പൗരി ഗർവാൾ ജില്ലയിലാണ് സംഭവം. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന സംഭവ സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ടെന്നും പരമാവധി സൗകര്യങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. നാട്ടുകാർ രക്ഷപ്രവർത്തനങ്ങളിൽ ഏറെ സഹകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. ബസ് 500 മീറ്റർ ആഴത്തിലേക്കാണ് വീണതെന്നും അപകടത്തിൽപ്പെട്ട ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡി.ജി.പി അശോക് കുമാർ അറിയിച്ചു. ഇന്നിത് രണ്ടാമത്തെ ദുരന്തമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്. നേരത്തെ ഹിമപാതമുണ്ടായി പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. ഗഢ്‌വാളിലുണ്ടായ ഹിമപാതത്തിൽ കണ്ടെത്താനുള്ളത് 11 പേരെ ഇനിയും കണ്ടെത്താനുണ്ട്. അപകടത്തിൽപ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തിൽ പത്തു ട്രെയിനീ മൗണ്ടനേഴ്‌സാണ് കൊല്ലപ്പെട്ടത്.

Previous Post Next Post