മലപ്പുറം : തിരൂരില്‍ കാപ്പ പ്രതിയുടെ ഒളിസങ്കേതത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 50 ലക്ഷത്തിന്റെ ലഹരിമരുന്നുകളും ആയുധങ്ങളും പിടിച്ചെടുത്തു. മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കുള്ള പ്രതി ഷമീമിന്റെ തിരൂരിലെ ഒളിസങ്കേതത്തിലാണ് റെയ്ഡ് നടത്തിയത്.
പൊലീസ് പരിശോധനയ്‌ക്കെത്തുമ്ബോള്‍ ഷമീം അടക്കം നിരവധി പേര്‍ അവിടെയുണ്ടായിരുന്നു. ഇതില്‍ നാലുപേര്‍ പൊലീസിന്റെ പിടിയിലായി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.