പാമ്പാടി ശ്രീരാമ ചന്ദ്ര വിലാസം എൻ എസ് എസ് കരയോഗം 638 ന്റെ കുടുംബ സംഗമവും ബഡ്ജറ്റ് യോഗവും നാളെ നടക്കും

✍️ ജോവാൻ മധുമല 
പാമ്പാടി : ശ്രീരാമ ചന്ദ്ര വിലാസം എൻ എസ് എസ് കരയോഗം 638 ന്റെ കുടുംബ സംഗമവും ബഡ്ജറ്റ് യോഗവും ഞായറാഴ്ച രാവിലെ വിവിധ പരുപാടികളോടെ നടത്തപ്പെടും. രാവിലെ 8.45 ന് പതാക ഉയർത്തൽ,  9 മുതൽ ബഡ്ജറ്റ് യോഗം.തുടർന്ന് സൂപ്രസിദ്ധ ട്രെയിനർ കെ ഡി ബാബു നയിക്കുന്ന കളിയും ചിരിയും ആട്ടവും പാട്ടും കോർത്തിണക്കിയ പരിപാടി.
ഉച്ചക്ക് 11.30 ന് പൊതുയോഗം. പ്രസിഡന്റ്‌ വി ജി ബിനു ആദ്യക്ഷത വഹിക്കും. ബഹു. താലൂക് യൂണിയൻ പ്രസിഡന്റ്‌ ബി ഗോപകുമാർ സമ്മേളനം ഉത്ഘാടനം ചെയ്യും. കരയോഗത്തിലെ 80വയസ്സ് കഴിഞ്ഞവരെ യൂണിയൻ സെക്രട്ടറി എ എം രാധാകൃഷ്ണൻ നായർ ആദരിക്കും. പുതുതായി ആരംഭിക്കുന്ന അക്ഷരകളരിയുടെ ഉത്ഘാടനം മേഖല കൺവീനർ കെ ആർ ഗോപകുമാർ നിർവഹിക്കും. സ്വാമിനി ശാരദാനന്ദ സരസ്വതിയുടെ ഫോട്ടോ അനശ്ചാദനം താലൂക് വനിതാ യൂണിയൻ പ്രസിഡന്റ്‌ വത്സ ആർ നായർ നിർവഹിക്കുന്നു. ഗ്രന്ധശാല രണ്ടാം ഘട്ട പുസ്തക ശേഖരണ ഉത്ഘാടനം താലൂക് വനിത യൂണിയൻ സെക്രട്ടറി ലൈല എസ് നിർവഹിക്കും. മന്നം സെന്റർ ഫണ്ട് കൈമാറൽ, എൻഡോവ്മെന്റു സ്വീകരണവും യോഗത്തിൽ വച്ചു നടക്കും. വിവിധ വിദ്യാഭ്യാസ എൻഡോവ്മെന്റുകളുടെ വിതരണവും ഓണഘോഷ സമ്മാന വിതരണവും യോഗത്തിൽ വച്ചു നടക്കുന്നതാണ്.25മത് ശ്രീമദ് ഭാഗവതസപ്താഹ യഞ്ജ വിളമ്പരവും സമ്മേളനത്തിൽ വച്ച് നടക്കും
Previous Post Next Post