കേരളാ പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപുലർ ഫ്രണ്ടുമായി ബന്ധമെന്ന് എൻഐഎ, നടപടി വേണമെന്നും ആവശ്യം







കൊച്ചി :   പോപുലർ ഫ്രണ്ട് ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് എൻഐഎ. കേരളാ പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

പോപുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം സംഘടനയുമായി ബന്ധപ്പെട്ടവരെ സംബന്ധിച്ച് എൻഐഎ വിവര ശേഖരണം നടത്തിയിരുന്നു. ഇതിനിടെയാണ് പിഎഫ്‌ഐ ബന്ധമുള്ള പോലീസുദ്യോഗസ്ഥരുടെ വിവരങ്ങളും കൈമാറിയിരിക്കുന്നത്. വ്യത്യസ്ത രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് എൻഐഎ വിവരശേഖരണം നടത്തിയത്

മറ്റ് സംസ്ഥാനങ്ങളിലേക്കാൾ കൂടുതൽ സ്വാധീനം പോപുലർ ഫ്രണ്ടിന് നിരവധി ഉദ്യോഗസ്ഥർ വഴി കേരളാ പോലീസിൽ ഉണ്ടായിരുന്നുവെന്നാണ് എൻഐഎ പറയുന്നത്. 873 ഉദ്യോഗസ്ഥർ പോപുലർ ഫ്രണ്ടിന് എന്തൊക്കെ സഹായങ്ങളാണ് നൽകിയതെന്ന് സംബന്ധിച്ച ചില സൂചനകളും എൻഐഎ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
 



Previous Post Next Post