കിളിമാനൂരിൽ ഭാര്യയെയും ഭർത്താവിനെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം ഗൃഹനാഥന് ദാരുണാന്ത്യം


കിളിമാനൂർ : കിളിമാനൂരിൽ ദമ്പതിമാരെ മുൻ സൈനികൻ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തി 

കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശി ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പള്ളിക്കൽ സ്വദേശി പ്രഭാകര പിള്ള മരിച്ചു   (60), ഭാര്യ വിമലകുമാരി (55) ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് 
ഇരുവരേയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച ശശിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

പെട്രോളുമായി വീട്ടിലെത്തിയ ശശി, പ്രഭാകര പിള്ളയുടെയും വിമലകുമാരിയുടേയും ദേഹത്ത് പ്രദേശവാസികൾ പറയുന്നത്.
Previous Post Next Post