ഖത്തർ ലോകകപ്പ്: ഹയ്യ കാർഡ് ഉടമകൾക്ക് ഉംറ നിർവഹിക്കാമെന്ന് സൗദി അറേബ്യ


സൗദി അറേബ്യ : 2022-ലെ ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് ഉടമകൾക്ക് ഉംറ നിർവഹിക്കാൻ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് വിസ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് അൽ ഷമ്മരി അറിയിച്ചു. ഹയ്യ കാർഡ് ഉടമകൾക്കുള്ള വിസ സൗജന്യമാണെന്നും എല്ലാ ഇ-വിസ ചെലവുകളും സംസ്ഥാനം വഹിക്കുമെന്നും അധികൃതർ പറഞ്ഞു. വിസ പ്ലാറ്റ്ഫോമിൽ നിന്ന് മെഡിക്കൽ ഇൻഷുറൻസ് നേടേണ്ടത് കാർഡുടമകൾക്ക് നിർബന്ധമാണ്. നവംബർ 11 മുതൽ ഡിസംബർ 18 വരെ ക്കറ്റ് ഉടമകൾക്ക് രാജ്യം സന്ദർശിക്കാനാകും. വിസ ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും ഏത് രാജ്യത്ത് നിന്നും ഒന്നിലധികം തവണ സൗദിയിൽ പ്രവേശിക്കാനും പുറത്തുപോകാനും കഴിയും.

Previous Post Next Post