ആലപ്പുഴ : സ്വകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാനെത്തിയ രണ്ടുസ്ത്രീകൾ അറസ്റ്റിൽ.
കൊച്ചി കോർപറേഷൻ എൽ.പി.എസ് വാർഡിൽ ദിവ്യ (41), കൊച്ചി കോർപറേഷൻ പനയ്ക്കൽപറമ്പിൽ സോന എന്നുവിളിക്കുന്ന റുക്സാന (37) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടമായ 17 വളകളുമായാണ് ഇവർ സ്ഥാപനത്തിലെത്തിയത്.
ഇവരുടെ പെരുമാറ്റത്തിലും ഇടപെടലിലും സംശയംതോന്നിയ അപ്രൈസർ നടത്തിയ പരിശോധയിൽ ഏൽപിച്ച വളകൾ സ്വർണമല്ലെന്ന് ബോധ്യപ്പെട്ടു.
തുടർന്ന് മാനേജർ വഴി സൗത്ത് പൊലീസിനെ വിവരമറിയിച്ചാണ് ഇരുവരെയും പിടികൂടിയത്.
സോനക്കെതിരെ സമാന കേസുകൾ തൃശൂർ, പാലാരിവട്ടം സ്റ്റേഷനുകളിൽ ഉണ്ട്.