നരബലി നടന്നത് തിരുവല്ലയിൽ അല്ല ! തിരുവല്ലക്കാർ രോഷത്തിൽ

തിരുവല്ല – ഇന്ന് രാവിലെ മുതൽ കേൾക്കുന്ന വാർത്തയാണ് തിരുവല്ലയിൽ നരബലി നടന്നു എന്നത് . എന്നാൽ തിരുവല്ല താലൂക്കിലോ, നിയമസഭാ മണ്ഡല പരിധിയിലോ, തിരുവല്ല എസ്പി ഓഫീസ് പരിധിയിലോ പോലും അല്ലാത്ത തിരുവല്ലയിൽ നിന്ന് ഏതാണ്ട് 25 ഓളം കിലോമീറ്റർ അകലെ ആറന്മുള നിയമസഭാ പരിധിയിൽ പെടുന്ന ഇലന്തൂർ പഞ്ചായത്തിൽ നടന്ന ദാരുണമായ നരബലി സംഭവത്തെ തിരുവല്ലയിൽ നടന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ  രോഷത്തിലാണ് തിരുവല്ലക്കാർ . സാമൂഹിക മാധ്യമത്തിലൂടെ പലരും ഇത് പ്രകടിപ്പിക്കുകയും ചെയ്തു . സംഭവത്തിൽ തിരുവല്ല എങ്ങനെ കടന്നുവന്നു എന്നാണു പലരും ചോദിക്കുന്നത് . തിരുവല്ലയെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ ശ്രമമായിരുന്നില്ലേ ഇത് എന്നും ചോദിക്കുന്നവരുണ്ട്.
മഹാത്മഗാന്ധിയുടെ സന്ദർശനം കൊണ്ട് പുകൾപ്പെറ്റ ഇലന്തൂരിനെ ഹിംസകൊണ്ട് നടുക്കിയ ആ വാർത്ത, തിരുവല്ലയിൽ എന്ന് പ്രചരിക്കുന്നതിന് പിന്നിൽ മറ്റ് അജണ്ടകൾ ഉണ്ടന്നാണ് ചില തിരുവല്ലക്കാർ പറയുന്നത്. 



Previous Post Next Post