ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായ് സിങ് യാദവ് ഗുരുതരാവസ്ഥയില്‍. 82കാരനായ മുലായത്തെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പി്ച്ചു. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഡോക്ടര്‍ സുശീല കത്താരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അദ്ദേഹത്തിന്റെ
ആരോഗ്യനില പരിശോധിച്ച് വരികയാണ്.