വാഹന പരിശോധനയ്ക്കിടെ നമ്പർ വാങ്ങി, യുവതിക്ക് അശ്ലീല വിഡിയോ അയച്ചു; പൊലീസുകാരന് സസ്പെൻഷൻ

 തൃശൂർ ; യുവതിക്ക് അശ്ലീല വിഡിയോ അയയ്ക്കുകയും ഫോണിൽ വിളിച്ചു ശല്യപ്പെടുത്തുകയും ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. അന്തിക്കാട് പൊലീസ് സ്റ്റേഷനു കീഴിലെ പെരിങ്ങോട്ടുകര പൊലീസ് ഔട്ട്പോസ്റ്റിൽ ഡ്രൈവറായ കൊടുങ്ങല്ലൂർ സ്വദേശി ജോസഫ് ക്ലീറ്റസിനെയാണ് സസ്പെൻഡ് ചെയ്തത്. 

ചാഴൂർ സ്വദേശിനിയുടെ പരാതിയിൽ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെയാണ് നടപടി എടുത്തത്. വാഹന പരിശോധനയ്ക്കിടെ ജോസഫ് യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചു വാങ്ങുകയായിരുന്നു. തുടർന്ന് തുടർച്ചയായി അശ്ലീല വിഡിയോ അയയ്ക്കുകയും നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയുമായിരുന്നു. വിവിധ ആരോപണങ്ങളിൽ ഈ പൊലീസുകാരൻ പ്രതിയായിട്ടുണ്ട്.

Previous Post Next Post