സൽമാൻ റുഷ്ദിക്ക് കാഴ്ചപോയി; കൈ തളർന്നു

 ലണ്ടൻ : ”രണ്ടുമാസം മുമ്പുണ്ടായ വധശ്രമത്തിൽ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചനഷ്ടപ്പെട്ടെന്ന് അദ്ദേഹത്തിന്റെ ഏജന്റ് ആൻഡ്രൂ വൈലി. ഒരു കൈ തളർന്നു. സ്പെയിനിലെ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വൈലി ഇക്കാര്യം സ്ഥിരീകരിച്ചത്.

അതിക്രൂരമായ ആക്രമണമാണ് സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായതെന്നും കഴുത്തിൽ മൂന്നും ചങ്കിൽ പതിനഞ്ചും മുറിവുകൾ ഉണ്ടായെന്നും വൈലി പറഞ്ഞു. ഞരമ്പുകൾ മുറിഞ്ഞാണ് കൈയുടെ സ്വാധീനം നഷ്ടപ്പെട്ടത്. റുഷ്ദി ഇപ്പോഴും ആശുപത്രിയിലാണോ എന്ന് ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.

ഓഗസ്റ്റ് 12-ന് ന്യൂയോർക്കിൽ സാഹിത്യപ്രഭാഷണത്തിനിടെയാണ് സൽമാൻ റുഷ്ദിയെ ഹാദി മാതർ എന്ന 24-കാരൻ കുത്തിവീഴ്ത്തിയത്. 1988-ൽ പ്രസിദ്ധീകരിച്ച ‘സാത്താനിക് വേഴ്സസ്’ എന്ന നോവലിൽ മതനിന്ദയാരോപിച്ച് സൽമാൻ റുഷ്ദിയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു.


Previous Post Next Post