കനത്ത മഴയിൽ മുങ്ങി ബെം​ഗളൂരു; റോഡുകളിൽ വെള്ളം കയറി, വ്യാപക നാശനഷ്ടം




ബെം​ഗളൂരു; കനത്ത മഴയിൽ ബെം​ഗളൂരു ന​ഗരത്തിൽ വെള്ളപ്പൊക്കം. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ബുധനാഴ്ച വൈകിട്ടോടെയാണ് ന​ഗരത്തിൽ കനത്ത മഴ പെയ്തത്. തുടർന്ന് ബെല്ലൻഡൂരിലെ ഐടി സോൺ ഉൾപ്പെടെയുള്ളിടങ്ങളിൽ വെള്ളം കയറുകയായിരുന്നു. റോഡുകളും വെള്ളത്തിൽ മുങ്ങിയതോടെ പല സ്ഥലങ്ങളിലും കടുത്ത ​ഗതാ​ഗതക്കുരുക്ക് രൂപപ്പെട്ടു. ത്ത മൂന്നു ദിവസത്തേക്ക് ബെംഗളൂരുവിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശെഷാദ്രിപുരത്ത് നാലു കാറുകൾക്കും രണ്ടും ബൈക്കുകൾക്കും മേലെ മതിൽ മറിഞ്ഞു വീണു. മഹാദേവപുര, ദൊദ്ദനെകുടി സീഗെഹള്ളി എന്നിവിടങ്ങളിൽ 60-80 എംഎമ്മിന് ഇടയിൽ മഴ പെയതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. ജെസി റോഡ്, ശിവാജി നഗർ, ആർടി നഗർ, ബന്നെർഘട്ട റോഡ്, വൈറ്റ് ഫീൽഡ്, ഓൾഡ് എയർപോർട്ട് റോഡ്, ജെപി നഗർ, ഇന്ദിരാനഗർ എന്നിവിടങ്ങളിലെ റോഡുകളിലും അണ്ടർപാസിലും വലിയരീതിയിലുള്ള വെള്ളപ്പൊക്കമുണ്ടായി.


Previous Post Next Post