കൊടുങ്ങല്ലൂര്‍: പീഡന കേസില്‍ പോലീസുകാരന്‍ കൊടുങ്ങല്ലൂരില്‍ അറസ്റ്റില്‍. എറണാകുളം പറവൂര്‍ വാണിയക്കാട് സ്വദേശി ശ്രീജിത്തിനെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പ്രണയം നടിച്ച് പീഡിപ്പിച്ചതായി പറവൂര്‍ പോലീസ് സ്റ്റേഷനിലാണ് യുവതി ആദ്യം പരാതി നല്‍കിയത്. കേസിനാസ്പദമായ സംഭവം നടന്ന സ്ഥലമെന്ന നിലയില്‍ പരാതി കൊടുങ്ങല്ലൂര്‍ പോലീസിന് കൈമാറുകയായിരുന്നു. തൃപ്പൂണ്ണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ പോലീസുകാരനാണ് പ്രതി. നിലവില്‍ മതിലകം സ്‌റ്റേഷനില്‍ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു. നേരത്തെ കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പറവൂരില്‍ കോച്ചിങ് സെന്ററില്‍ ജോലി ചെയ്തിരുന്ന ശ്രീജിത്തും പറവൂര്‍ സ്വദേശിയായ യുവതിയും സൗഹൃദത്തിലായിരുന്നു. ആ സമയം എടുത്ത ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കൊടുങ്ങല്ലൂരിലെ ലോഡ്ജില്‍ വച്ചു പീഡിപ്പിച്ചെന്നാണ് പരാതി. ഇതിനിടയില്‍ വിവാഹിതയായ തന്റെ കുടുംബബന്ധം തകര്‍ക്കാനും ശ്രമിച്ചെന്ന് യുവതി പോലീസില്‍ മൊഴി നല്‍കിയിരുന്നു.