ഫുട്‌ബോളും സംഗീതവും കോർത്തിണക്കി ലോകകപ്പ് സമ്മാനവുമായി മോഹൻലാലെത്തുന്നു


ദോഹ: ഫുട്‌ബോളും സംഗീതവും കോർത്തിണക്കി ലോകകപ്പ് സമ്മാനവുമായി മോഹൻലാലെത്തുന്നു. ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍’ എന്ന് പേരിട്ടിരിക്കുന്ന സംഗീത വീഡിയോ ഈ മാസം 30ന് വൈകിട്ട് 7.30ന് ഗ്രാന്റ് ഹയാത്ത് ദോഹ ഹോട്ടലില്‍ നടക്കുന്ന ചടങ്ങിൽ റിലീസ് ചെയ്യും.   ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്കും ചേര്‍ന്നാണ് റിലീസിങ് നടത്തുന്നത്.  നാല് മിനിറ്റാണ് വീഡിയോയുടെ ദൈർഘ്യം. സംഗീത വീഡിയോയുടെ കൂടുതല്‍ വിവരങ്ങള്‍ മോഹന്‍ലാല്‍ തന്നെ പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
Previous Post Next Post