സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി






 കൊച്ചി: സംസ്ഥാനത്ത് സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി. സീറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റീസ് പി. സോമരാജന്റെ ഉത്തരവ്.

പല സമുദായ സംഘടനകളും സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണം. ഭൂമി കയ്യേറിയ ശേഷം പട്ടയം നേടിയെടുക്കുന്നതാണ് രീതിയെന്നും കോടതി വിമര്‍ശിച്ചു.

 സാമുദായിക സംഘടനകളുടെ പല ഭൂമി ഇടപാടുകളും സംശയകരമാണ്. ഇതില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ വിശദമായ അന്വേഷണം വേണം. വനം, റവന്യൂ വകുപ്പുകള്‍ കൂടി സമിതിയില്‍ ഉള്‍പ്പെടണം.
Previous Post Next Post