തിരുവനന്തപുരം : കൊച്ചി ഭാഷയിലുള്ള വേറിട്ട അഭിനയശൈലിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടി മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക്. ‘ടുമാറോ’ എന്ന ചിത്രത്തിലൂടെയാണ് മോളിയുടെ ഇംഗ്ലീഷ് സിനിമാ അരങ്ങേറ്റം.
ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളിയായ ജോയ് കെ. മാത്യുവാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്‍റെ പൂജ തിരുവനന്തപുരം മ്യൂസിയത്തില്‍ വെച്ച് നാളെ നടക്കും.
ലോകത്തിലെ എല്ലാ ഭൂഗണ്ഡങ്ങളില്‍ നിന്നുമുള്ള വിവിധ രാജ്യങ്ങളിലെ അഭിനേതാക്കളെ അണിനിരത്തി നിര്‍മിക്കുന്ന ചിത്രമാണ് ‘ടുമാറോ’. വ്യത്യസ്തമായ ഏഴ് കഥകള്‍ പറയുന്ന ചിത്രങ്ങളില്‍ ഒരെണ്ണം ഇന്ത്യയിലാണ് ചിത്രീകരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.