കോട്ടയം റെയ്ൽവേ സ്റ്റേഷന് സമീപം മുള്ളൻകുഴിയിൽ ആൾത്താമസമില്ലാത്ത നഗരസഭാ ഫ്ലാറ്റിലെ അടച്ചിട്ട മുറിയിൽ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി

അഴുകിയ നിലയിൽ ഇന്നലെ വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റിന് സമീപത്തുകൂടി നടന്നു പോയവർ ദുർഗന്ധം സഹിക്കാൻ പറ്റാതെ ഈസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ട്. ഇവിടെ വന്നുപോകുന്ന ആളാണെന്ന് നാട്ടുകാരിൽ ചിലർ പൊലീസിന് മൊഴി നൽകി. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മൃതദേഹം കണ്ടെത്തിയ ഫ്ലാറ്റ് അപകടാവസ്ഥയിലായതിനാൽ 3 വർഷം മുമ്പ് ഇവിടെ നിന്നും താമസക്കാരെ ഒഴിപ്പിച്ചിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ കേസെടുത്തു.
Previous Post Next Post