പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ഒൻപത് വയസുള്ള കുട്ടി മരിച്ചു





പാലക്കാട്: ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒരു മരണം. ഒറ്റപ്പാലം പത്തൊൻപതാം മൈലിലുണ്ടായ അപകടത്തിൽ ഒൻപത് വയസ്സുള്ള കുട്ടി മരിച്ചു. 

ശ്യാം-ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് 7 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
പട്ടാമ്പി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. 

നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ യാണ് അപകടമുണ്ടായത്.
Previous Post Next Post