കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയിലേക്കുള്ള (Canada) വിസ (visa) ലഭിക്കുന്നതിനുള്ള കാലതാമസം വിദ്യാര്‍ത്ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ്. 2019ല്‍ കോവിഡ് 19ന്റെ തുടക്കത്തില്‍ വിസ റിജക്ഷന്‍ നിരക്ക് (rejection) 35% ആയിരുന്നു. എന്നാല്‍ 2022ല്‍ ഇത് 60% ആയി വര്‍ധിച്ചു. നല്ല പ്രൊഫൈലുകളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പോലും വിസ നല്‍കാത്ത സാഹചര്യമാണുള്ളത്. 8-10 മാസത്തോളമോ അതില്‍ കൂടുതലോ വിദ്യാര്‍ത്ഥികള്‍ക്ക് വിസക്കായി കാത്തിരിക്കേണ്ടി വന്നിരുന്നു.
എന്നാല്‍ മൂന്ന് വര്‍ഷത്തോളം സ്റ്റഡി ഗാപ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്റ്റുഡന്റ് വിസ ലഭിക്കുന്നുണ്ട്. കാനഡയിലേക്ക് വിസ നിരസിക്കുന്നത് കൂടിയതുകൊണ്ട് നിരവധി വിദ്യാര്‍ത്ഥികള്‍ യുകെ, യുഎസ്‌എ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് സ്റ്റുഡന്റ് വിസകള്‍ക്ക് അപേക്ഷിച്ചതാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു
നേരത്തെ ഈ നിരക്ക് വളരെ കൂടുതലായിരുന്നു, 10 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിസയ്ക്ക് അപേക്ഷിച്ചാല്‍ നാല് പേര്‍ക്ക് മാത്രമാണ് വിസ ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ സ്ഥിതി മെച്ചപ്പെട്ടു. ഇപ്പോള്‍ 10 അപേക്ഷകളില്‍ നിന്ന് 5-6 വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്നുണ്ട്. കനേഡിയന്‍ സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിലധികമുള്ള സ്റ്റഡി ഗാപ് പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മൂന്ന് വര്‍ഷത്തെ ഗാപ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പോലും വിസ ലഭിക്കുന്നുണ്ട്,” ജലന്ധറിലെ ജൂപ്പിറ്റര്‍ അക്കാദമിയുടെ കണ്‍സള്‍ട്ടന്റും ഉടമയുമായ നര്‍പത് ബബ്ബാര്‍ പറഞ്ഞു.
സമര്‍പ്പിക്കണമെന്നും കണ്‍സള്‍ട്ടന്റുമാര്‍ വിദ്യാര്‍ത്ഥികളോട് പറയുന്നു. ഇതുകൂടാതെ, കാനഡയില്‍ പഠിക്കാനുള്ള കൃത്യമായ കാരണവും അവര്‍ സൂചിപ്പിക്കണം. എന്നിട്ടും, വിസ നിരസിക്കുകയാണെങ്കില്‍, പ്രൊഫഷണലുകളുടെ സഹായത്തോടെ അവര്‍ക്ക് അപ്പീല്‍ ചെയ്യാനും വിസയ്ക്കായി വീണ്ടും അപേക്ഷിക്കാനും കഴിയും. ഇതിനായി വിദ്യാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.