കുമരകത്ത് മുത്തിരിമടയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.



 കുമരകം: മുത്തേരിമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നാട്ടകം കറുകയിൽ വിൻസെന്റിന്റെ മകൻ ലിജിൻ (34) ആണ് മരിച്ചത്.

ഇന്ന് രാവിലെ 11 ന് ആയിരുന്നു സംഭവം. പത്തുപങ്കിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേയിൽ ലിജിൻ ഉൾപ്പടെ നാലംഗ സംഘം ഇന്നലെ എത്തിയതായിരുന്നു. രാവിലെ മടങ്ങുന്നതിന് മുൻപ് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. മുത്തിരിമടയാറിന് മറുകരയിലേക്ക് നീന്തിയ ലിജിൻ അക്കര എത്തിയശേഷം തിരികെ നീന്തുമ്പോൾ മധ്യഭാഗത്തു വെച്ച് മുങ്ങി താഴുകയായിരുന്നു എന്നാണ് സുഹൃത്തുകൾ പറയുന്നത്.

ആറ്റിൽ കുളിക്കാനിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഹോം സ്റ്റേ ഉടമ പറഞ്ഞു. ബസാറിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷമായിരുന്നു സംഘം ഹോം സ്റ്റേയിലെത്തിയത്. ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.


Previous Post Next Post