കോട്ടയം : മുൻ മുഖ്യ മന്ത്രി ശ്രീ. ഉമ്മൻചാണ്ടിയുടെ ആരോഗ്യനില വളരെ മോശമാണെന്നും അദ്ദേഹത്തിന് ശാസ്ത്രീയ ചികത്സ ആവശ്യമാണെന്നും എന്നാൽ ഭാര്യയും മകനും അത് നിഷേധിക്കുന്നുവെന്നുമുള്ള വാർത്തകൾ പുറത്തുവരുന്നു.
ഒരു പത്രമാധ്യമവും ഇക്കാര്യം പ്രസിദ്ധീകരിച്ചു കണ്ടില്ല. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മകനും പെന്തക്കോസ്ഥ മാതവിഭാഗത്തിലാണ് ഇപ്പോൾ വിശ്വസിക്കുന്നതെന്നും അവർക്ക് വൈദ്യ ശാസ്ത്ര പ്രകാരമുള്ള ചികത്സനിഷിദ്ധമാണെന്നും കേൾക്കുന്നു. എന്നാൽ പെണ്മക്കൾ രാഹുൽ ഗാന്ധിക്കും ഏകെ ആന്റിണിക്കും നിവേദനം കൊടുത്തുവെന്നും അതനുസരിച്ചു ഭാരത് ജൂഡോ യാത്രയിൽ നിന്നും ചാണ്ടി ഉമ്മനെ രാഹുൽ ഗാന്ധി പിതാവിന് ആവശ്യമായ ചികത്സ ലഭ്യമാക്കാൻ പറഞ്ഞയച്ചുവെന്നും അതനുസരിച്ചു അദ്ദേഹം എറണാകുളത്തു ആശുപത്രയിലാണെന്നും കേൾക്കുന്നു. പെണ്മക്കൾ മുഖ്യമന്തിക്കും നിവേദനം കൊടുത്തിട്ടുണ്ടുപോൽ!!! കേട്ടപ്പോൾ ദുഃഖം തോന്നുന്നു. ഒരു മുൻ മുഖ്യമന്ത്രി തന്റെ കുടുംബാംഗങ്ങളുടെ അന്ധവിശ്വാസം മൂലം ചികത്സ ലഭ്യമാകാത്ത ഒരവസ്ഥ അഭ്യസ്ഥവിദ്യരെന്നഭിമാനിക്കുന്ന കേരളനാട്ടിൽ നടക്കുന്നുവെന്നത് ആശ്ചര്യപ്പെടുത്തുന്നു.
ശ്രീ. ഉമ്മൻ ചാണ്ടിക്ക് വിധക്ത ചികത്സ ലഭ്യമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്
രാജൻ ജോസഫ് എന്ന വ്യക്തിയാണ് പുതിയ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്