യൂ. കെ : ആഴ്ച്ചയിലെ ഏറ്റവും മോശം ദിവസമെന്ന ഗിന്നസ് റെക്കോർഡ് തിങ്കളാഴ്ച്ചയ്ക്ക്. വാരാന്ത്യത്തിന് ശേഷം ജോലി ചെയ്യേണ്ടി വരുന്നതിനാലും ആഴ്ചയിലെ ആദ്യ ദിവസമെന്ന നിലയിൽ മന്ദഗതിയിലുള്ളതും അങ്ങേയറ്റം വിരസവുമാണെന്ന് കരുതുന്നതിനാലുമാണ് ഗിന്നസ് വേൾഡ് റെക്കോർഡ് തിങ്കളാഴ്ചയെ 'ആഴ്ചയിലെ ഏറ്റവും മോശം ദിവസം' ആയി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച്ചയെ ആഴ്ച്ചയിലെ മോശം ദിവസമായി പ്രഖ്യാച്ചുകൊണ്ടുള്ള ഗിന്നസ് വേൾഡ‍് റെക്കോർഡിന്റെ ട്വീറ്റിന് താഴെ വ്യത്യസ്ത രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അറപ്പ് സൂചിപ്പിക്കുന്ന ഇംഗ്ലീഷ് പദമായ 'Ugh' എന്ന് തിങ്കളാഴ്ച്ചയെ വിശേഷിപ്പിക്കണമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. മറ്റുചിലരാകട്ടെ തിങ്കളാഴ്ച്ചയെ വാരാന്ത്യത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. രസകരമായ കാര്യമെന്തെന്നാൽ തിങ്കളാഴ്ച്ച തന്നെയായിരുന്നു ഗിന്നസ് ലോക റെക്കോഡിന്റെ ട്വിറ്റും വന്നത് എന്നതാണ്. തിങ്കളാഴ്ച്ചയെ ആഴ്ച്ചയിലെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിക്കുന്നു എന്ന ട്വീറ്റ് നിമിഷങ്ങൾക്കകം വൈറലായി.
തിങ്കളാഴ്ച്ച നല്ല ദിവസമല്ല; ഏറ്റവും മോശം ദിവസമെന്ന 'സർട്ടിഫിക്കറ്റു'മായി ഗിന്നസ് റെക്കോർഡ്
jibin
0
Tags
Top Stories