മനാമ: രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി, നവംബര്‍ 9 മുതല്‍ 11 വരെ മനാമയില്‍ നടക്കുന്ന ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) പങ്കെടുക്കും. സിവില്‍ ഏവിയേഷന്‍, റഡാറുകള്‍, ഏവിയോണിക്സ്, എയര്‍ ഡിഫന്‍സ് സിസ്റ്റംസ്, കോസ്റ്റല്‍ ഗാര്‍ഡ്, ഡ്രോണ്‍ ഗാര്‍ഡ് സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ അത്യാധുനിക വ്യോമയാന ഉല്‍പ്പന്നങ്ങള്‍ ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കും. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഒപ്പിട്ട അബ്രഹാം കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള സഹകരണ ശക്തമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലാണ് ബഹ്‌റൈനും യുഎഇയും ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ അബ്രഹാം കരാറില്‍ ഒപ്പുവച്ചത്. ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ ആദ്യമായി പങ്കെടുക്കാനും ഈ മേഖലയില്‍ നാം നേരിടുന്ന പൊതുവായ ഭീഷണികളെ നേരിടാന്‍ അയല്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും അബ്രഹാം ഉടമ്പടി വാതില്‍ തുറന്നു നല്‍കിയെന്ന് വെന്ന് ഐഎഐ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അമീര്‍ പെരസ് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകരുമായി കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന മികച്ച ബന്ധങ്ങള്‍ക്കൊപ്പം, സാങ്കേതികവിദ്യയിലും പ്രതിരോധത്തിലും കമ്പനിയുടെ കഴിവുകള്‍ കൂടി മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഇതുവഴി മേഖലയുടെ സുരക്ഷയ്ക്ക് ശക്തിപകരാന്‍ അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എബ്രഹാം ഉടമ്പടി ഒപ്പുവച്ചതിന് ശേഷം രണ്ട് വര്‍ഷം ആഘോഷിക്കുമ്പോള്‍, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ പങ്കെടുക്കുന്നതിലും ഗള്‍ഫ് മേഖലയിലെ ബിസിനസ് പങ്കാളികളുമായുള്ള സഹകരണം വിശാലമാക്കുന്നതിലും കമ്പനിക്ക് സന്തോഷമുണ്ടെന്ന് ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റും സിഇഒയുമായ ബോവാസ് ലെവിയും പറഞ്ഞു. ഞങ്ങളുടെ നിലവിലെ പങ്കാളികളുമായും ഭാവി പങ്കാളികളുമായും കൂടിക്കാഴ്ച നടത്താനും കമ്പനി വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനങ്ങള്‍ പ്രദര്‍ശിപ്പിക്കാനുമുള്ള മികച്ച അവസരമാണിത്. ഗള്‍ഫ് മേഖലയിലെ പങ്കാളികളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഈ മേഖലയുടെ തങ്ങളുടെ മികവ് പങ്കിടാനും പുതിയ പ്രതിരോധ, സിവിലിയന്‍ പരിഹാര മാര്‍ഗങ്ങള്‍ വികസിപ്പിക്കാനും അതുവഴി മേഖലയുടെ ശോഭനവും സുരക്ഷിതവുമായ ഭാവി ഉറപ്പുവരുത്താനുമുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗള്‍ഫിലെ പ്രധാന എയ്റോസ്പേസ് പ്രദര്‍ശനങ്ങളില്‍ ഒന്നാണ് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോ. ഈ മേഖലയിലെ പുതിയ അറിവുകള്‍ പങ്കിടുന്നതിനും ബിസിനസ് വികസിപ്പിക്കുന്നതിനുമുള്ള മികച്ച അവസരമായാണ് എയര്‍ഷോയില്‍ പങ്കെടുക്കുന്നവര്‍ ഈ അവസരത്തെ കാണുന്നത്. പ്രാദേശിക കമ്പനികളുമായി പുതിയ സഹകരണ കരാറുകളില്‍ ഒപ്പുവെക്കുകയും നിലവിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മേഖലയിലെ തന്ത്രപരമായ സഹകരണം വിപുലീകരിക്കുകയാണ് എയര്‍ഷോയില്‍ പങ്കെടുക്കുന്നതിലൂടെ ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് ലക്ഷ്യമിടുന്നത്. വ്യോമ പ്രതിരോധ വ്യവസായത്തിലെ ഏറ്റവും മികച്ച കമ്പനികളെ ഒരുമിച്ച് കൊണ്ടുവരുന്ന ആഗോള എയര്‍ഷോ എന്ന നിലയില്‍, ബഹ്റൈന്‍, ഗള്‍ഫ് രാജ്യങ്ങള്‍, മറ്റ് ആഗോള കമ്പനികള്‍ എന്നിവയുമായി ബന്ധങ്ങള്‍ ശക്തമാക്കുകയും കമ്പനിയുടെ ലക്ഷ്യമാണ്.