ആഭിചാര കേന്ദ്രത്തിനെതിരെ സിപിഐഎം പ്രതിഷേധം; പൊലീസ് താക്കീത് നല്‍കിയിട്ടും മൃഗബലി തുടരുന്നുവെന്ന് ആരോപണം


ഇടുക്കി :  ഇടുക്കി തങ്കമണി യൂദാഗിരിയിലെ ആഭിചാര കേന്ദ്രത്തിനെതിരെ സിപിഐഎം പ്രതിഷേധം. പൊലീസ് താക്കീത് നല്‍കിയിട്ടും മൃഗബലി തുടരുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യൂദാഗിരി സ്വദേശി റോബിന്റെ പറമ്പിലുണ്ടായിരുന്ന ബലിത്തറകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച റോബിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനുശേഷവും ഇവിടെ മൃഗബലി നടക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പൊലീസ് താക്കീത് നല്‍കിയിട്ടും റോബിന്‍ ആഭിചാരക്രിയകള്‍ തുടരുന്നതിനെതിരെയാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പരാതി ഉന്നയിക്കുന്ന നാട്ടുകാര്‍ക്കെതിരെ റോബിന്‍ നിരന്തരം ഭീഷണിയും മുഴക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

Previous Post Next Post