തിരുവനന്തപുരം : അസാധാരണ നടപടിയുമായി രാജ്ഭവൻ.ഒരുവിഭാഗം മാധ്യമ പ്രവർത്തകരെ ഒഴിവാക്കി വാർത്താ സമ്മേളനം നടത്തിയ ഗവർണ്ണറുടെ നടപടിക്കെതിരെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ.റിപ്പോർട്ടർ ടീവി , മീഡിയവൻ ,അമൃത ടി വി ,കൈരളി ടി വി ,ജയ്‌ഹിന്ദ് തുടങ്ങിയ കേരളത്തിലെ പ്രമുഖമാധ്യമ സ്ഥാപനങ്ങളെ ഒഴിവാക്കിയത് എന്ത് അടിസ്ഥാനത്തിലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കണമെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ
സംസ്ഥാന കമ്മിറ്റി ഇറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ ഭരണഘടന പ്രകാരം ഔദ്യോഗിക പദവിയിൽ ഇരിക്കുന്നവരാരും ഇത്തരത്തിൽ ഒരു വിഭാഗം മാധ്യമ പ്രവത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
വാർത്താ സമ്മേളനത്തിൽ പങ്കെടുക്കണമെങ്കിൽ മാധ്യമ സ്ഥാപനങ്ങൾ ഇനി മെയിൽ വഴി അറിയിക്കണമെന്ന രാജ്ഭവന്റെ തിട്ടൂരം അംഗീകരിക്കാനാവില്ല. ഭരണ ഘടന അനുശാസിക്കുന്നതാണ് സ്വതന്ത്ര മാധ്യമപ്രർത്തനം.ഇത് ഒരു വ്യക്തിയുടെ വാർത്താ സമ്മേളനമല്ല മറിച്ച് കേരള ഗവർണറുടെ വാർത്താസമ്മേളനമായിരുന്നു.അത് ജനങ്ങളെ അറിയിക്കേണ്ടത് മാധ്യമ പ്രതിനിധികളുടെ ജോലിയാണ്.തൊഴിൽ നിഷേധനമാണ് രാജ്ഭവൻ നടത്തിയിരിക്കുന്നത്.
ഇതിനെതിരെ മലയാളം ഓൺലൈൻ മീഡയ അസോസിയേഷൻ സംസ്ഥാനകമ്മിറ്റി പ്രതിഷേധിക്കുന്നതായി സംസ്ഥാന പ്രസിഡണ്ട് എ കെ ശ്രീകുമാർ,സംസ്ഥാന ജന.സെക്രട്ടറി ഉമേഷ് കുമാർ എന്നിവർ സംയുക്തമായിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.