കോട്ടയത്തെ ആകാശപ്പാതയുടെ ഭാവി ഇന്നറിയാം


കോട്ടയത്തെ  ആകാശപ്പാത നില നിർത്തണമോ അതോ പൊളിക്ക ണമോയെന്ന് ഹൈക്കോടതി  ഇന്ന് തീരുമാനിക്കും. 
നഗരത്തിലെ അഞ്ചു റോഡുകൾ ചേരുന്ന ശീമാട്ടി റൗണ്ടാനയിൽ റോഡ് മുറിച്ചു കടക്കാനുള്ള മികച്ച പദ്ധതിയാണി തെന്നും സമയബന്ധിതമായി പണി പൂർത്തിയാക്കണമെന്നും ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കേസിൽ കക്ഷി ചേർന്നിരുന്നു.

ഇക്കാര്യത്തിൽ സർക്കാരിന്റെ മറുപടി കൂടി കണക്കിലെടുത്താവും വിധി.

ആകാശപ്പാതയുടെ തൂണുകൾ തുരുമ്പിച്ചു വീഴാറായെന്നും ജനങ്ങളുടെ സുരക്ഷയെക്കരുതി ഇതു പൊളിച്ചു നീക്കണമെന്നുമാവശ്യപ്പെട്ട് എ.കെ.ശ്രീകുമാറാണ് കോടതിയെ സമീപിച്ചത്
Previous Post Next Post