ഇടിയും മിന്നലും ഉളള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ മിന്നലേൽക്കുമോ ? ആധുനിക യുഗത്തിലെ യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത അന്ധവിശ്വാസങ്ങൾ ഇവിടെ വിവരിക്കുന്നു

✍️ ജോവാൻ മധുമല 

കോട്ടയം: ആധുനിക യുഗത്തിലും വിദ്യാസമ്പന്നർ എന്ന് അവകാശപ്പെടുന്നവർ നിരവധി അന്ധവിശ്വാസങ്ങൾ വെച്ചു പുലർത്തുന്നു ( മതപരമല്ലാത്തത് )  ശാസ്ത്രീയമായി യാതൊരു അടിത്തറയും ഇത്തരം വിശ്വാസങ്ങൾക്ക് ഇല്ല എന്നുള്ളതാണ് അവയെക്കുറിച്ച് അറിയാം ചുവടെ പറയുന്ന എല്ലാ കാര്യങ്ങളും നമ്മൾ എന്നും പറഞ്ഞ് കേൾക്കുന്നതാണ് പക്ഷെ ഈ കാര്യങ്ങൾ ഇതുവരെ ശസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല ...ആധുനിക അന്ധവിശ്വാസങ്ങൾ ചുവടെ  👇


* ഇടിയും മിന്നലും ഉളള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ മിന്നലേൽക്കും. 



* മെബൈൽ ഫോണിൽ നിന്നും ടവറിൽ നിന്നുമുളള റേഡിയേഷൻ ക്യാൻസറിന് കാരണമാവും. 

* ഫോൺ പോക്കറ്റിൽ ഇട്ട് നടന്നാൽ റേഡിയേഷൻ കാരണം ബീജ ഉത്പാദനം നിലയ്ക്കും. 

* കൂടുതൽ നേരം  ചാർജ് ചെയ്‌താൽ സ്മാർട്ട് ഫോൺ ബാറ്ററി കേടു വരും. 

* മൊബൈല്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കരുത്, കോള്‍ ചെയ്യരുത്‌- പൊട്ടിത്തെറിക്കും. 

* ബ്രോയിലർ കോഴികൾ വേഗത്തിൽ വളരുന്നതും കൂടുതൽ മാംസളമാകുന്നതും ഹോർമോൺ കുത്തിവെക്കുന്നത് കൊണ്ടാണ്. 

* ചൈന വ്യാജമുട്ടയും പ്ലാസ്ററിക് അരിയും ഉണ്ടാക്കി കേരളത്തിലേക് കയറ്റി അയക്കുന്നു. 

* മൈദ, ഉപ്പ്, പഞ്ചസാര തുടങ്ങിയവ വിഷം ആണ്. ഇവ ഒഴിവാക്കിയാൽ സകല രോഗങ്ങളും ഇല്ലാതാക്കാം. 

* പൊറൊട്ട കഴിക്കരുത് .മൈദ മാവ് വയറിനകത്ത് ഒട്ടിപിടിക്കും. കുടലിൽ പറ്റിപ്പിടിച്ചു കാൻസറർ അൾസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാക്കും. 

* അജിനാമോട്ടോ മാരകമാണ്, അത് ഉൾപെട്ട ഭക്ഷണം കഴിച്ചാൽ ക്യാൻസർ വരും. 

*മീനും തൈരും ഒരുമിച്ച് കഴിക്കരുത്. 

* ലെയ്സ്, കുര്‍കുറെ പോലുളളതില്‍  പ്ലാസ്റ്റിക്ക് അടങ്ങിയിരിക്കുന്നു. 

* ഒരു തരത്തിലുളള സൈഡ് എഫക്ടും ഇല്ലാത്തതാണ് ആയുർവേദ മെഡിസിൻ. 

* അക്യൂപങ്ചർ, ഹിജാമ തുടങ്ങിയവയൊക്കെ ശാസ്ത്രീയ ചികിത്സയാണ്. 

* ലക്ഷ്മി തരൂ, മുള്ളാത്ത എന്നിവ കാൻസർ മാറ്റും. 

* പപ്പായ ഇല ഡെങ്കി പനി മാറ്റും. 

* കെമിക്കൽ എന്നാൽ വിഷം ആണ്. 

* വാക്സിനേഷൻ ഒരു അന്തർദേശിയ ഗൂഢാലോചന ആണ്- മുസ്ലിം ജനസംഘ്യ നിയന്ത്രിക്കാൻ വേണ്ടി ഉള്ളതാണ്- ഓട്ടിസം ഉണ്ടാക്കും- കുട്ടികൾ ഉണ്ടാവില്ല. 

* പാരസെറ്റമോൾ എലിവിഷം ആണ്.
മനുഷ്യർ കഴിച്ചാൽ കിഡ്നിയും കരളും അടിച്ചു പോകും. 

* ജൈവ കൃഷി ആണ് ആരോഗ്യത്തിന് നല്ലത്. 

* പണ്ട് എല്ലാവർക്കും നൂറും നൂറ്റൻപതും വർഷം ആയുസ്സുണ്ടായിരുന്നു, ഇന്ന് രാസവളവും കീടനാശിനിയും ആധുനിക വൈദ്യശാസ്ത്രവും വന്നതോടുകൂടിയാണ്‌ രോഗങ്ങളുടെ ആധിക്യമുണ്ടാകുകയും ആയുസ് കുറഞ്ഞുപോകുകയും ചെയ്തത്.
ഇത്തരത്തിൽ നീണ്ടുപോകുന്നു ആധുനിക യുഗത്തിലെ മതപരമല്ലാത്ത അന്ധവിശ്വാസങ്ങൾ
Previous Post Next Post