കാഞ്ഞിരപ്പള്ളി സ്വദേശി സ്വർണ്ണക്കടത്തിൽ തിരുവനന്തപുരത്ത് കസ്റ്റംസ് പിടിയിൽ സ്വർണ്ണം ലായനി ആക്കി കടത്തുന്നതിന് ഇടയിലാണ് പിടികൂടിയത്



 തിരുവനന്തപുരം:അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാലു കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റനലിജന്‍സാണ് പിടികൂടിയത്.ദുബായില്‍ നിന്ന് എത്തിയ കാഞ്ഞിരപ്പളളി സ്വദേശി താഹിര്‍ ആണ് സ്വര്‍ണം കൊണ്ടുവന്നത്.
സ്വര്‍ണം ലായിനിയാക്കിയശേഷം ടവലില്‍ മുക്കി ലഗേജ് ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

കാഞ്ഞിരപളളി സ്വദേശി എന്തിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയതെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണം കണ്ടെടുത്തത്. അസിസ്റ്റന്റ് കമ്മീഷണര്‍ ജയചന്ദ്രന്‍ സൂപ്രണ്ടുമാരായ ദീപേഷ്, ഷാജി സ്കറിയ ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് കെഎ, അരുണ്‍ ആര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Previous Post Next Post