പാമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ അവാർഡ് വിതരണം നടത്തി

✍️ ജോവാൻ മധുമല 
പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ അവാർഡ് വിതരണം നടത്തി  2021-22 വർഷത്തിലെ SSLC, +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത് .അവാർഡ് വിതരണം കേരള അർബൻ & റൂറൽ ഡവലപ്പ്മെൻ്റ്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ: റെജി സഖറിയ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയി അദ്ധ്യക്ഷയായി ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഏബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് P ഹരികുമാർ ,ES സാബു, CM മാത്യു, സെബാസ്റ്റ്യൻ ജോസഫ്  തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post