കോട്ടയം :ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിൻറെ തറ തുരന്ന് കുഴിച്ചിട്ട കേസിലെ പ്രതി അറസ്റ്റില്‍. ചങ്ങനാശേരി എസി കോളനിയില്‍ താമസിക്കുന്ന മുത്തുകുമാര്‍ എന്നയാളെയാണ് ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആര്യാട് സ്വദേശി ബിന്ദുമോനെ (40) കൊലപ്പെടുത്തി ചങ്ങനാശ്ശേരി പൂവം രണ്ടാം പാലത്തിന് സമീപമുള്ള വീടിനുള്ളിൽ കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു.ഇരുവരും സുഹൃത്തുകളായിരുന്നു എന്നാണ് വിവരം.കൊലപാതകത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്നാണ് സൂചന.
ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിൻറെ തറ തുരന്ന് കുഴിച്ചിട്ട കേസിലെ പ്രതി അറസ്റ്റില്‍.
Jowan Madhumala
0