സമൂഹ മാധ്യമങ്ങളിലെ സൂപ്പർ വാഹങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി


മലപ്പുറം:  സമൂഹ മാധ്യമങ്ങളിലെ സൂപ്പർ വാഹങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. കാറിന്റെ ടയറുകൾക്കിടയിൽ നിന്ന് പുക വരുത്തി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ കാർ പിടിച്ചെടുത്തു. മലപ്പുറം എ ആർ നഗർ ചെണ്ടപുറായ സ്വദേശിയുടെ പുക വരുത്തുന്ന കാറാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.  അമിതമായി പുക വരുത്തുന്ന വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഉടമക്ക് 15,000 രൂപയാണ് പിഴ ചുമത്തിയത്. ഇതിന് പുറമേ അപകടകരമായി വാഹനം ഓടിച്ചതിന് കോടതി നടപടിക്രമങ്ങളും നേരിടേണ്ടി വരും. കാന്തശക്തിയിൽ പ്രവർത്തിക്കുന്ന നമ്പർ പ്ലെയിറ്റ് വെച്ച ഇരുചക്ര വാഹനവും പിടികൂടി. 15500 രൂപയാണ് ഇതിന് പിഴ ചുമത്തിയത്. ടയർ തേഞ്ഞ സ്കൂൾ ബസിനെതിരെയും നടപടിയെടുത്തു. വലിയോറ പാണ്ടികശാലയിലെ കെ.ആർ.എച്ച്.എസ് സ്കൂളിലെ ബസ്സിന്റെ ഫിറ്റ്നസാണ് റദ്ദ് ചെയ്തത്.

Previous Post Next Post