കുവെെറ്റ്: കുവെെറ്റ് ബാങ്ക് ജീവനക്കാരനായിരുന്ന മലയാളി മരിച്ചു. ഹൃദയാഘാതം മൂലം ആണ് മരണം സംഭവിച്ചത്. കോട്ടയം മാങ്ങാനം കുരിശ് മുല്ലക്കല്‍ അജിത് മാത്യു ആണ് മരിച്ചത്. 46 വയസായിരുന്നു. ഭാര്യ ഫര്‍വാനിയ ആശുപത്രി ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. ഇവരും കുട്ടികളും കുവെെറ്റിൽ തന്നെയാണ്. രണ്ട് കുട്ടികൾ ആണ് ഇവർക്ക് ഉള്ളത്. മാത്യുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടത്തുകയാണ്. ഇതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. ,പാമ്പാടിക്കാരൻ പ്രവാസി കൂട്ടായ്മയായ പ്രവാസി പാമ്പാടിക്കാരൻ സൗഹൃദ കൂട്ടായ്മ അകാല ചരമത്തിൽ അനുശോചിച്ചു
കുവൈറ്റിൽ കോട്ടയം മാങ്ങാനം പ്രവാസി മരിച്ചു.
jibin
0
Tags
Top Stories