മത്സരിക്കേണ്ട; നിയമഭേദഗതിക്ക് ശുപാര്‍ശ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍


 

 

 ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥി ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കാന്‍ പാടുള്ളൂ എന്ന ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. സാമ്പത്തിക ചെലവ് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. 

രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ പിന്നീട് ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇതിനുവേണ്ട അധിക സാമ്പത്തിക ചെലവിനെ കുറിച്ചും, ജോലി ഭാരത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്

ഈ ശുപാര്‍ശ നടപ്പാക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 33 വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ട്. നിലവിലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ട് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. 2004 ല്‍ കമ്മീഷന്‍ ഇതേ ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.

Previous Post Next Post