കണ്ണൂര്‍: ജില്ലയില്‍ വിവിധ ഇടങ്ങളിലായി പെണ്‍കുട്ടികള്‍ക്കുനേരെയുള്ള അതിക്രമവും പീഡനവും വർധിക്കുന്നു. ഇന്നുമാത്രം മൂന്ന് സ്റ്റേഷനുകളിലായി നാലുപേര്‍ക്കെതിരേ വിവിധ സംഭവങ്ങളില്‍ പോക്‌സോ ചുമത്തി. അറസ്റ്റിലായവരില്‍ യൂട്യൂബറും, 77കാരനായ വ്യാപാരിയും ഉൾപ്പെടുന്നുണ്ട്. കണ്ണൂര്‍: ജില്ലയില്‍ വിവിധ ഇടങ്ങളിലായി പെണ്‍കുട്ടികള്‍ക്കുനേരെയുള്ള അതിക്രമവും പീഡനവും വർധിക്കുന്നു. ഇന്നുമാത്രം മൂന്ന് സ്റ്റേഷനുകളിലായി നാലുപേര്‍ക്കെതിരേ വിവിധ സംഭവങ്ങളില്‍ പോക്‌സോ ചുമത്തി. അറസ്റ്റിലായവരില്‍ യൂട്യൂബറും, 77കാരനായ വ്യാപാരിയും ഉൾപ്പെടുന്നുണ്ട്. സ്ഥിരമായി സാധനം വാങ്ങാനെത്തുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ ഇയാള്‍ പലപ്പോഴായി പീഡിപ്പിച്ച സംഭവം നാട്ടുകാരായ ചിലര്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചതോടെയാണ് വാർത്ത പുറം ലോകമറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആലക്കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ എം പി വിനീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്‌സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
പഴയങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 17കാരിയുടെ പരാതിയിലാണ് രണ്ട് യുവാക്കള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുള്ളത്. യൂട്യൂബറും കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശിയുമായ കെ പി സമീറിനെ(26)തിരെയും മറ്റൊരു പരാതിയില്‍ കാഞ്ഞങ്ങാട്ടെ രജീഷിനെതിരെയുമാണ് പോക്‌സോ നിയമ പ്രകാരം പഴയങ്ങാടി പോലീസ് കേസെടുത്തത്. താമസ സ്ഥലത്ത് അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് ഏഴോം ഗ്രാമ പഞ്ചായത്തില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്.
പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതിന് ബന്ധുവായ യുവാവിനെതിരെയാണ് മറ്റൊരു പോക്‌സോ കേസ്. 13കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് കുറച്ചു നാളുകളായി യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടി പീഡനവിവരം പുറത്തു പറയുകയായിരുന്നു.
സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പോലിസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വിവരമറിഞ്ഞ പ്രതി ഒളിവില്‍ പോയതായും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പയ്യന്നൂര്‍ പോലീസ് അറിയിച്ചു.