കാലിഫോർണിയ : ഉപയോക്താക്കള്‍ക്ക് തങ്ങൾ കാണുന്ന പരസ്യങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിൾ i/O 2022ലാണ് 'മൈ ആഡ് സെന്റര്‍' എന്ന ഈ ഫീച്ചർ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി ഉപയോക്താക്കള്‍ക്ക് അവര്‍ കാണുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാനും താല്‍പ്പര്യമില്ലാത്ത ചില പരസ്യങ്ങള്‍ കാണുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാനും കഴിയും. ഞങ്ങള്‍ കൂടുതല്‍ തുറന്ന ഇന്റര്‍നെറ്റ് സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ യൂട്യൂബ്, ഗൂഗിള്‍ എന്നിവയില്‍ നിങ്ങള്‍ കാണുന്ന പരസ്യങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കും. എന്നാൽ നിങ്ങൾക്ക് കാണാൻ താത്പര്യമുള്ള പരസ്യങ്ങൾ കൂടുതൽ കാണുന്നതിനായി ഗൂഗിളിലെയും യൂട്യൂബിലെയും ത്രീ ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്ത് മൈ ആഡ് സെന്ററിൽ നിന്ന് പരസ്യങ്ങൾ നേരിട്ട് കാണാവുന്നതാണ്. കൂടാതെ, വ്യക്തിപരമായി ചില പരസ്യങ്ങള്‍ കാണേണ്ടെന്ന് നിങ്ങള്‍ തീരുമാനിച്ചാലും ചില പരസ്യങ്ങള്‍ നിങ്ങള്‍ക്ക് തുടര്‍ന്നും കാണേണ്ടി വരുമെന്നും ഗൂഗിള്‍ വ്യക്തമാക്കി. 'ഉപയോക്താക്കളുടെ സ്വകാര്യതാ മാനദണ്ഡങ്ങൾ ഞങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട്. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഞങ്ങള്‍ വില്‍ക്കില്ല. മാത്രമല്ല, ജിമെയില്‍, ഫോട്ടോകള്‍, ഡ്രൈവ് തുടങ്ങിയ ആപ്പുകളില്‍ നിങ്ങള്‍ സേവ് ചെയ്തിരിക്കുന്ന ഉള്ളടക്കം ഞങ്ങള്‍ പരസ്യ ആവശ്യങ്ങള്‍ക്കായി ഒരിക്കലും ഉപയോഗിക്കില്ല. ആരോഗ്യം, വംശം, മതം, ലിംഗം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞങ്ങള്‍ ഒരിക്കലും പരസ്യങ്ങള്‍ വ്യക്തിഗതമാക്കാന്‍ ഉപയോഗിക്കില്ല. ഗൂഗിളിലെ പരസ്യ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റും ജനറല്‍ മാനേജറുമായി ജെറി ഡിസ്ലര്‍ പറഞ്ഞു. ചൂതാട്ടം, ഗര്‍ഭം, മദ്യം, ഡേറ്റിംഗ്, പേരന്റിംഗ് മുതലായവ സെന്‍സിറ്റീവ് വിഷയങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ തടയാനും ഗൂഗിള്‍ നിങ്ങളെ അനുവദിക്കുന്നുണ്ട്. അതേസമയം, ഗൂഗിള്‍ പേ, ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ് , യുട്യൂബ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഫോട്ടോസ്, പ്ലേസ്റ്റോര്‍ തുടങ്ങിയ സേവനങ്ങള്‍ ലിങ്ക് ചെയ്യാനും ഗൂഗിള്‍ അനുവദിക്കുന്നുണ്ട്. നമ്മുടെ പലരുടെയും സാമ്പത്തികവും വ്യക്തിപരവുമായ വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളുടെ താക്കോലും ഇപ്പോള്‍ ഗൂഗിളാണെന്ന് പറയാം. നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ കനത്ത നഷ്ടമാവും സംഭവിക്കുക അതിനാല്‍, ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഈ അവസരത്തില്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ കണ്ടെത്താമെന്ന് നോക്കാം: നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം ഒരു സ്‌കാമര്‍ ആദ്യം ചെയ്യുന്ന കാര്യം അതിലെ പാസ്‌വേര്‍ഡ് മാറ്റുക എന്നതാണ്. അതിനാല്‍, നിങ്ങളുടെ അക്കൗണ്ടില്‍ എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടന്‍ തന്നെ അക്കൗണ്ട് സെറ്റിംഗ്സില്‍ പോയി നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന വിവിധ ആപ്ലിക്കേഷനുകളുടെ പാസ്‌വേര്‍ഡ് മാറ്റുകയാണ് പ്രധാനം. നിങ്ങളുടെ ഫോണിലേക്ക് നിങ്ങളുടെ അക്കൗണ്ടിലെ എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും ഗൂഗിള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ടിലെ അസ്വാഭാവികമായ സൈന്‍-ഇന്‍ അല്ലെങ്കില്‍ പുതിയ ഡിവൈസിലൂടെയുള്ള ലോഗിന്‍ ചെയ്യല്‍ തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പുകള്‍ ലഭിക്കും. അത് അനുസരിച്ച് നമ്മുക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാൻ കഴിയും.