പ്രണയനൈരാശ്യം: യുവതി കൈ ഞരമ്പ് മുറിച്ച് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു


കൊച്ചി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ (21) യാണ് ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണമെന്നു വ്യക്തമാക്കുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Previous Post Next Post