✍️ ജോവാൻ മധുമല
പാമ്പാടി / കൂരോപ്പട : കൂരോപ്പടയിൽ ജാക്കി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു കൂരോപ്പട കൂവപെയ്ക ഭാഗത്ത് താന്നിക്കൽ വീട്ടിൽ സുജിത്ത് T S നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്
കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം വീടിന് അടുത്ത് താമസിക്കുന്ന യുവാവുമായി കാലങ്ങളായി ഉണ്ടായിരുന്ന പിണക്കമാണ് ആക്രമണത്തിന് കാരണം കഴിഞ്ഞ ദിവസം രാത്രി കൂവപ്പൊയ്ക ഭാഗത്ത് വച്ച് പിണക്കത്തിൽ ആയിരുന്ന അയൽവാസിയെ വണ്ടിക്ക് അറ്റകുറ്റ പണികൾക്ക് ഉപയോഗിക്കുന്ന ജാക്കി ഉപയോഗിച്ച് സുജിത്ത് T .S തലക്ക് അടിക്കുകയായിരുന്നു
സംഭവത്തിന് ശേഷം നാട്ടിൽ നിന്നും ഒളിവിൽ ചോര പ്രതിയെ ജില്ലാ പോലീസ് മേധാവി K കാർത്തിക്കിൻ്റെ നേതൃത്തത്തിൽ പാമ്പാടി സ്റ്റേഷൻ S H O പ്രശാന്ത് കുമാർ , എസ് .ഐ ലെബി മോൻ ,ജോമോൻ എം .തോമസ് അംഗതൻ ,എ .എസ് .ഐ മാരായ ഷീന K K ,- C P O മാരായ ജയകൃഷ്ണൻ ,സുരേഷ് M G ,അനിൽ M .R എന്നിവരുടെ നേതൃത്തത്തിൽ പൊൻകുന്നം ചിറക്കടവ് ഭാഗത്തു നിന്നും പിടികൂടുകയായിരുന്നു പ്രതിയെ റിമാൻഡ് ചെയ്തു