പെരുമ്പാവൂർ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു.






തിരുവനന്തപുരം
: പെരുമ്പാവൂർ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.

അതിക്രമിച്ച്‌ കയറി തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു, സ്ത്രീത്വത്തെ ഹനിക്കുന്ന രീതിയില്‍ പെരുമാറി എന്നീവകുപ്പുകള്‍ പ്രകാരമാണ് കോവളം പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് മുമ്ബില്‍ കൊടുത്ത മൊഴിയിലാണ് യുവതി പീഡന ആരോപണങ്ങള്‍ ഉന്നയിച്ചത്. യുവതിയുടെ പൂര്‍ണമായ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

 മൊഴിയെടുക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ ആശപത്രിയിലേക്ക് മാറ്റി. യുവതിയുടെ മൊഴിയെയും പരാതിയെയും അടിസ്ഥാനപ്പെടുത്തിയാണ് എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ കേസ് എടുത്തതെന്ന് കോവളം പൊലീസ് പറഞ്ഞു.


Previous Post Next Post