വാട്സാപ്പിൽ ഒരു തവണ മാത്രം കാണാൻ കഴിയുന്ന ഫോട്ടോകളുടെയും വീഡിയോയുടെയും സ്ക്രീൻഷോട്ട് എടുക്കാൻ ഇനി സാധ്യമല്ല. അത് തടയുന്നതിനു വേണ്ടിയുള്ള സംവിധാനം നിലവിൽ വന്നു. ബീറ്റ അപ്ഡേറ്റിന്റെ ഭാഗമായി ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഐ.ഒ.എസ്, ആൻഡ്രോയിഡ് ബീറ്റ വേർഷനുകളിൽ ഈ ഫീച്ചർ എത്തിക്കഴിഞ്ഞു. ഇത് ഉടൻ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് വിവരം.
22.21.0.71 ബീറ്റ പതിപ്പിന്റെ ഭാഗമായി ഐ.ഒ.എസ്. വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് സ്ക്രീൻഷോട്ട് ബ്ലോക്കിങ് ഫീച്ചർ ലഭ്യമായി തുടങ്ങിയതായി WABetaInfo റിപ്പോർട്ട് ചെയ്തു.