പാമ്പാടി : ശിൽപശാല സംഘടിപ്പിച്ചു.
മഹാത്മാഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട് മെൻ്റ് ഓഫ് സ്റ്റുഡൻ്റ് സർവീസസിൻ്റെയും പാമ്പാടി കെ ജി കോളേജിൻ്റയും ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ 'ഞാൻ മാറുന്നു എന്നിലൂടെ ഈ സമൂഹവും ' എന്ന വിഷയത്തിൽ എകദിന ശിൽപശാല സംഘടിപ്പിച്ചു. ലഹരി വിപത്തിനെതിരെ പോരാടേണ്ടവരാണ് ഇന്നത്തെ വിദ്യാർത്ഥികൾ എന്ന് എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ
അഡ്വ. റജി സഖറിയ ശിൽപശാല ഉദ്ഘാടനം ചെയ്തു കൊണ്ട് ആഹ്വാനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഷൈല എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡി. എസ്.എസ് ഡയറക്ടർ ഡോ.എബ്രഹാം കെ സാമുവേൽ, ഡോ.മിനി ജോസഫ്. ഡോ.തോമസ് ബേബി, ലഫ്. റനിഷ് ജോസഫ്, ഡോ.വിൽസൺ സി തോമസ്, ആർദ്ര സജി എന്നിവർ പ്രസംഗിച്ചു. ശ്രീ. വിനു മോഹൻ, ശ്രീ.രാജേഷ് മണിമല, ശ്രീ.ജോബി കോണ്ടൂർ എന്നിവർ ക്ലാസ്സുകൾ നയിച്ചു.