മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായെത്തിയ പ്രവാസി ദുബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ


അബുദാബി: മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായെത്തിയ പ്രവാസി ദുബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ. 23 കിലോഗ്രാം സാധനങ്ങളാണ് ഇയാള്‍ കൊണ്ടുവന്നത്. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന 120 തരം സാധനങ്ങള്‍ പ്രതിയുടെ ബാഗിൽ നിന്ന് കണ്ടെത്തി. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വെച്ച് ഇയാളുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധയില്‍പെട്ടപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ മന്ത്രവാദത്തിനുള്ള സാധനങ്ങള്‍ ലഗേജില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടർനടപടികൾക്കായി ഇയാളെ അധികൃതർക്ക് കൈമാറി.

Previous Post Next Post